മണ്ണിൽ ഈ നല്ലമണ്ണിൽ
സർവ്വേക്കല്ല്
Mannil Ee Nallamannil (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:45.

മണ്ണില്‍ ഈ നല്ല മണ്ണില്‍
മിന്നി വിടര്‍ന്നു നില്‍ക്കും കുങ്കുമപ്പൂവുകള്‍ക്കീ
ചെന്നിറമാരു തന്നു? ചെന്നിറമാരു തന്നു?

ആ ...ആ ...
അന്തിച്ചുകപ്പു പകര്‍ന്നതല്ല
അമ്പിളി താഴത്തുദിച്ചതല്ല (അന്തിച്ചുകപ്പു )
പൊന്‍ തിരുവാതിര പൂത്തതല്ല
സിന്ദൂരച്ചെപ്പ് തുറന്നതല്ല (പൊന്‍ തിരുവാതിര )
(മണ്ണില്‍ )

ആ ... ആ ...
കണ്ണീരില്‍ , വേര്‍പ്പില്‍ കുതിര്‍ന്ന മണ്ണില്‍
നെഞ്ചിലെ ചോര ചൊരിഞ്ഞവരേ (കണ്ണീരില്‍ )
നിങ്ങള്‍ തന്‍ ജീവന്റെ ജീവനില്‍ നി-
ന്നെന്നുമീ പൂമണം വീശിയല്ലോ (നിങ്ങള്‍ തന്‍ )

മണ്ണില്‍ ഈ നല്ല മണ്ണില്‍
തങ്കക്കിനാക്കള്‍ പോലെ കുങ്കുമപ്പൂക്കളെന്നും
മിന്നി വിടര്‍ന്നു നില്‍പ്പൂ
മിന്നി വിടര്‍ന്നു നില്‍പ്പൂ .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts