വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി സുശീലാദേവി |
രാഗം | പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 20 2013 03:38:45.
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും...(2) ദിനകര നിൻ പ്രിയ വധുവാം വസുധയെ അണിയിച്ചൊരുക്കിയാലും... ദിനകര നിൻ പ്രിയ വധുവാം വസുധയെ അണിയിച്ചൊരുക്കിയാലും... മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും... ജീവന്റെ തുടിതാള മേളങ്ങളോടെ പൂവുകളൊരുക്കുന്ന നിറമാലയോടെ...(2) നിത്യഹരിതമാം ഈ തിരുവരങ്ങിൽ നൃത്തമാടുക ദേവീ ഭൂമീദേവീ... നിത്യഹരിതമാം ഈ തിരുവരങ്ങിൽ നൃത്തമാടുക ദേവീ ഭൂമീദേവീ... മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ മങ്ങാതെ മായാതെ ചാർത്തിയാലും... പ്രാവുകൾ കുറുകുന്ന കൂടുകൾ ചാർത്തും ജീവിത മതിലക മലർക്കാവിലൂടെ...(2) നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ... നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ... (മംഗളകുങ്കുമം....) | |