ശ്രാവണ പുഷ്പങ്ങള്‍
ഞാനെന്ന ഗാനം
Shraavana Pushpangal (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:36.
 
ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ വഴിത്താരയിലൂടെ
ഒക്കത്തു പാട്ടിന്‍റെ തേന്‍കുടമേന്തി നീയെത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണിതംബുരുവാക്കുമാ മണ്‍കുടമിന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്ക്കാതെയീ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിതിര്‍ത്താടിയ പുള്ളുവ വീണയിന്നെന്തേ മയങ്ങി

പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാപ്പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്‍ ഇളനീര്‍ക്കുടം മുത്തിക്കുടിക്കൂ
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മൊട്ടുകളീ കിളികൂട്ടില്‍
തെച്ചിപ്പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുമോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറിപ്പറക്കുന്നു ചുറ്റും

കൊക്കു വിടര്‍ത്തുന്നീയെന്നിലെയെകാന്ത തപ്തമാംമീടത്തിനുള്ളില്‍
അക്കൊച്ചു ശാരിക ഭൂമി കന്യക്കെഴും ദു:ഖങ്ങള്‍ പാടിയ ?
നാടു വെടിഞ്ഞു പോം നന്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുംതേന്‍ നുകര്‍ന്നെന്‍റെ കൊച്ചു ദു:ഖങ്ങളുറങ്ങു
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിക്കട്ടെ ഇന്നെങ്കിലുമെന്‍റെ പാട്ടില്‍

ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ വഴിത്താരയിലൂടെ
ഒക്കത്തു പാട്ടിന്‍റെ തേന്‍കുടമേന്തി നീയെത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണിതംബുരുവാക്കുമാ മണ്‍കുടമിന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്ക്കാതെയീ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിതിര്‍ത്താടിയ പുള്ളുവ വീണയിന്നെന്തേ മയങ്ങി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts