നിൻ മനോഹര മിഴികൾ
നീ അരികിൽ വരാൻ
Nin Manohara Mizhikal (Nee Arikil Varaan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,കിച്ചു കാനാടി ,സലീ രാജ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:13:24.
ആ ...ആ ...ആ ....
നിൻ മനോഹര മിഴികൾ
നിൻ മനോഹര മിഴികൾ
നിർമ്മല സ്നേഹത്തിൻ ഇരിപ്പിടങ്ങൾ
നിൻ മനോഹര മിഴികൾ
പഞ്ചേന്ദ്രിയങ്ങളെ പവിത്രമാക്കും
പുണ്യജലാശയങ്ങൾ
നിൻ മനോഹര മിഴികൾ...

നിത്യവും ഞാനതിൽ മുങ്ങി നീരാടി
നിർവൃതി നുകരുന്നൂ
ഹംസങ്ങൾ നീന്തുമാ മിഴിയോളങ്ങളിൽ
നിന്നെ തിരയുന്നൂ
പ്രേമമേ എന്റെ വിരഹപ്രേമമേ
മൗനം സംഗീതമാക്കൂ
മിഴിയിണ തുറക്കൂ നീ
നിൻ മനോഹര മിഴികൾ...

കരിമഷിയെഴുതിയ നിൻ കൺപീലിയിൽ
ഒരു ബാഷ്പ ഹിമബിന്ദു തിളങ്ങീ
ഞാനൊരു ജൻമാന്തര വിസ്മൃതിയിൽ
കോരിത്തരിച്ചു നിന്നൂ
സ്വപ്നമേ എന്റെ മധുരസ്വപ്നമേ
നാണം നയനത്തിൽ നിറക്കൂ
നിലാവ് പകരൂ നീ
നിൻ മനോഹരമിഴികൾ ...
നിർമ്മല സ്നേഹത്തിൻ ഇരിപ്പിടങ്ങൾ
നിൻ മനോഹര മിഴികൾ ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts