വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | ആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:31.
പോകാം ഭവാനെന്നും വാഴും പുണ്യ സന്നിധേ ആ തിരു കബറിന്നും പ്രശാന്ത പറുദീസാ പരിപാലനം ചെയ്യും താതന് ദൈവദാസന് (പോകാം ) നീതിമാനായി സ്വര്‍ഗ്ഗം പൂകിയ നിന് നല് ചരിതങ്ങള്‍ അണിയണിയായി പാടുന്നിവരെന്നും സദാ വരം ചൊരിഞ്ഞീടാനായി ദയാനിധേ ഇവര്ക്കായെന്നെന്നും സ്വര്‍ഗ്ഗലോക നാഥനോടായ് പ്രാര്ഥിച്ചീടണമേ (പോകാം ) തേജോമയനായി പാരം മാമുനിയായ് വന്ദ്യ പിതാവിന് രംഗമൊരുക്കി വെട്ടിക്കല്‍ ദയറാ പ്രഭാമയന്‍ പ്രബോധനമായീടാന് മഹാത്മനായ് വിരാജിച്ചീ മണ്ണില്‍ മന്നിതിന്നു കേഴ്വിയായ് വിളങ്ങുന്നീ ദയറാ (പോകാം ) പാപമേറീടും പാത വിട്ടൊഴിയാന്‍ ക്രോധവികാരം മനസ്സില്‍ നിന്നും പാടേ മാഞ്ഞിടുവാന് വരം തരും ഉയര്ത്തീസ്ലീബായാല് സ്ഥിരം ചിരം രൂഷ്മാ നല്കണമേ നാകലോക നാഥനോടായ് പ്രാര്ഥിച്ചീടണമേ (പോകാം ) | |