യാമം തോറും കണ്ണീരായി
പരുമല തിരുമേനി സ്മരണഗീതങ്ങൾ
Yaamam Thorum Kanneeraayi (Parumala Thirumeni Smarana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:30.
യാമം തോറും കണ്ണീരായ്
കര്‍ത്തസന്നിധേ സാഷ്ടാംഗം
യാചന നോമ്പുപവാസങ്ങള്‍
പാലിച്ചോനേ പരിശുദ്ധാ
(യാമം )

ഭാരം പേറും ഹൃദയവുമായ്‌
ശോകാര്‍ദ്രര്‍ നിന്‍ തനയന്മാര്‍
തിരുമേനീ തവ കബറിങ്കല്‍
നിറമിഴിയോടെ അണയുന്നു (ഭാരം )
(യാമം )

പ്രാര്‍ഥിക്കണമേ കൃപയേകാന്‍
ഉന്നതതാതന്‍ സന്നിധേ
ആത്മദുഃഖം മാറീടാന്‍
മധ്യസ്ഥം നീ നല്‍കണമേ (പ്രാര്‍ഥിക്കണമേ )
(യാമം )

തീരാനഷ്ട രോഗങ്ങള്‍
ദുഃഖങ്ങള്‍ തിരുമുമ്പിലായ്
പാരം താണിവര്‍ അര്‍പ്പിക്കാം
കരയുന്നിവരില്‍ കനിയേണേ

മണ്ണില്‍ നിന്‍ വിശ്രാമത്താല്‍
ശുദ്ധിയെഴും കബറിടമിന്നും
എന്നും രക്ഷാസങ്കേതം
ഞങ്ങള്‍ക്കായി വിളങ്ങേണം
(യാമം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts