കായലോരം
ചിത്രവസന്തം
Kaayaloram (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:06:17.
 
ഹൊയ്യര (4) ഹൊയ്യാരേ (4)
അമരത്തുമ്മണിയത്തും നല്ല
ഉശിരുള്ളോര്‍ തുഴയെറിയും നേരം
ഓളങ്ങള്‍ തക ധിമി തക പാടുന്നേ

കായലോരം താമസിക്കും കൊച്ചുകുറുമ്പത്തി
ഓല മേഞ്ഞൊരു കുടിലിന്നുള്ളിലെ ഓണപ്പൂത്തുമ്പി
കാവാലത്തെ കൊയ്ത്തു കഴിഞ്ഞോ കറുത്ത കേമത്തി (2)
നേരം പുലരും നാളാണല്ലോ ഉത്രട്ടാതി
ആറന്മുളയില്‍ ഇന്നാണല്ലോ മത്സരജലകേളി
പെണ്ണേ നീയും കൂടെ പോന്നാല്‍
തെയു് തക തക ധിമി തോം
(കായലോരം )

(അമരത്തുമ്മണിയത്തും )
നടന്നു ദേഹം തളര്‍ന്നു പോയാല്‍ തുണയ്ക്കു ഞാനില്ലേ
തുഴവഞ്ചിക്കളിമേളം ദൂരേ മാടിവിളിക്കുന്നേ
(നടന്നു )
മെല്ലെ വിരിഞ്ഞു തുടുക്കണ പൂവേ - ചെത്തിപ്പൂവേ (2)
നേരം പോയെടി ഒരുങ്ങി വായോ വായാടിക്കോതേ (2)
തക ധിമി തക ധിമി തെയ്യം താരോ - തെയ്യം താരോ (2)
തെയ്യാരോ തകതോം തക (2)
തെയ്യാരോ (3)
(കായലോരം )

(അമരത്തുമ്മണിയത്തും )
കൊതുമ്പുവള്ളം തുഴഞ്ഞു നീയെന്‍ അടുക്കലെത്തുമ്പോള്‍
കരളിന്നുള്ളിലെ കാണാക്കോണില്ലോളം തുള്ളുന്നേ
(കൊതുമ്പുവള്ളം )
മിന്നിമറഞ്ഞു കളിക്കണ പൂവേ - അത്തപ്പൂവേ (2)
മിന്നും പൊന്നും നിനക്കു ചാര്‍ത്താന്‍ വാങ്ങി ഞാനെന്നേ (2)
തക ധിമി തക ധിമി തെയ്യം താരോ - തെയ്യം താരോ (2)
തെയ്യാരോ തകതോം തക (2)
തെയ്യാരോ (3)
(കായലോരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts