യഹോവ ദൈവം
കണ്ണീർ (ആത്മീയഗീതങ്ങൾ)
Yahova Daivam (Kanneer - Aathmeeyageethangal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജു പുത്തൂർ കാൽവരിയിൽ
ഗാനരചനറവ.ഫാ.സണ്ണി എസ് കൂല
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2018 11:57:26.
യഹോവ ദൈവമാ അവനെന്റെ ഇടയൻ
ഇഹത്തിലേ എനിക്കില്ല കുറവൊന്നുമേ
ആകയാൽ ഞാനിനി ഭാഗ്യരിൽ ഭാഗ്യവാൻ
അവനായ് ഞാനെന്നെ അർപ്പിക്കുന്നു ..

യഹോവ ദൈവമാ

പച്ചപ്പുൽപുറങ്ങളിൽ കിടത്തിടുന്നു
എന്നെ സ്വസ്‌ഥജലത്തിനായ് നടത്തിടുന്നു
അവനെൻപ്രാണനെ തണുപ്പിക്കുന്നു
നീതിപാതയിൽ നടത്തിടുന്നു
കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
ഭീതിയില്ലായെനിക്കൊരു നാളുമേ
ആശ്വാസമായവൻ കൂടെയുണ്ട് ..


യഹോവ ദൈവമാ

വൈരികൾ മുന്നിലും വിരുന്നൊരുക്കും
എൻശിരസ്സിൽ എണ്ണപകർന്നു തരും
അവനെൻ പാനപാത്രം നിറയ്ക്കും
ദൈവമേ നീയെൻ പരിപാലകൻ
നന്മയും കരുണയും പിന്തുടർന്നീടും
യഹോവതൻ ആലയത്തിൽ വസിക്കും
ഞാൻ ദീർഘകാലം വസിക്കും

യഹോവ ദൈവമാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts