മറന്നു പോയോ
വിഷവൃക്ഷം
Marannu Poyo (Visha Vruksham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.

മറന്നു പോയോ മറന്നു പോയോ
കഴിഞ്ഞതെല്ലാം നീ.. കഴിഞ്ഞതെല്ലാം നീ..
പണ്ടു നമ്മള്‍ പാടിവന്ന
പ്രേമഗാനങ്ങള്‍... പ്രേമഗാനങ്ങള്‍...
(മറന്നു പോയോ... )

അന്നൊരു നാളില്‍ മൺകുടിലിൽ നീ
വന്നു കേറി വഴി മാറി.. (അന്നൊരു.. )
നിന്നെ ഞാനെന്‍ കരളിനകത്തൊരു
സ്വര്‍ണ്ണക്കൂട്ടിലിരുത്തി..
നീലക്കുരുവി എന്നു വിളിച്ചു
നീയെന്തെല്ലാം ചോദിച്ചു..
ഞാനെന്തെല്ലാം മോഹിച്ചു...
(മറന്നു പോയോ... )

വസന്തകാലം വന്നപ്പോള്‍
കുയിലിന്‍ നാദം കേട്ടപ്പോള്‍.. (വസന്തകാലം.. )
കുരുവിപ്പെണ്ണിന്‍ കൂടു വെടിഞ്ഞു
കുയിലായ്‌ മാറി നീ
പറന്നകന്നു പുത്തന്‍ പെണ്ണിന്‍
പാട്ടു കേട്ടു മയങ്ങി നീ..
പാട്ടു കേട്ടു മയങ്ങി നീ...
(മറന്നു പോയോ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts