മികവോട്
ഓണക്കിനാവുകൾ
Mikavodu (Onakkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി റ്റി മുരളി
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍അജയൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:05.
തിന്തിന്നാനോ തിന്തിന്നാനോ ...

മികവോട് വിണ്‍മണി മൈതാനത്തില്‍
മുകിലുകള്‍ മേഞ്ഞു നടക്കുമ്പോള്‍
പൊന്‍ മണി മലരിന്‍ കവിളില്‍ കാറ്റേ
ഉമ്മ കൊടുക്കാന്‍ വന്നാലും

മല തന്‍ നെഞ്ചില്‍ പുളകമുണര്‍ത്തും
പുലരിത്തേരില്‍ നീ വന്നു
കൊവില്‍പ്പാല തണലത്താടും
പൂവേ പൂവേ പൊന്‍ പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ
(മല തന്‍ )

രാവിന്‍ വാര്‍മുലയുണ്ടു ചിരിക്കും
പൂവേ പൂവേ പൊന്‍ പൂവേ
വിണ്ടല തീര്‍ഥവുമാടിക്കൊണ്ടീ-
യാണ്ടിലും ഊഴം തെറ്റാതെ

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ

പാടും കിളിയോടൊപ്പം മാബലി
നാടിന്‍ നടയില്‍ നീ വന്നു
മോടിയില്‍ മോഹന പാവന ജീവിത
നാടകമാടാന്‍ നീ വന്നു
അമ്പിനോടൊരുപിടി മുത്തും വാരി
തുമ്പപ്പൂവേ നീ വന്നു

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൊലി പൂവേ .........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts