ശംഭോ മഹാദേവ
ദിവ്യം
Shambho Mahadeva (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനമീന മേനോൻ
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:21:11.
 
ശംഭോ മഹാദേവാ ശംഭോ കൃപാകരാ..
കൈലാസഗിരിവാസാ വിശ്വനാഥാ...
വന്നെഴുന്നള്ളുകീ കലികാലഭൂവിതിൽ
നിന്നുഗ്രതാണ്ഡവനൃത്തമാടൂ..
ഹര ഹര മഹാദേവാ ഓംകാരമൂർത്തേ..
സകലഭവദുരിതഹര ശരണം പ്രപദ്യേ.. (ഹര ഹര) (ശംഭോ)

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂ...
ഇളകുമ്മുടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങീടട്ടെ..
ഘോരാട്ടഹാസങ്ങൾ മുങ്ങീടട്ടെ.. (ഹര ഹര)

എരിയട്ടെ ഭൂമിയെ കുരുതിയ്ക്ക് നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ.. (എരിയട്ടെ)
സമയമായ് തൃക്കൺ തുറക്കുക ചാമ്പലായ്
പൊലിയട്ടെ എല്ലാം നിൻ കോപാഗ്നിയിൽ..
പൊലിയട്ടെ എല്ലാം നിൻ കോപാഗ്നിയിൽ.. (ഹര ഹര)


ജടയഴിച്ചാടൂ നീ തുടികൊട്ടിയാടൂ നീ
ഉടലുറഞ്ഞാടൂ നീ ഉഗ്രമൂർത്തേ..... (ജടയഴിച്ചാടൂ)
കലിതുള്ളിയാടൂ നീ കൺതുറന്നാടൂ നീ
മതിമറന്നാടൂ നീ നടനമൂർത്തേ..
മതിമറന്നാടൂ നീ നടനമൂർത്തേ.. (ഹര ഹര) (ശംഭോ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts