തെളിവെണ്ണിലാവിന്റെ
ഹൃദയനിലാവ്
Thelivennilaavinte (Hrudayanilaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി എ സി ചന്ദ്രശേഖരൻ
ഗാനരചനഡോ ചേരാവള്ളി ശശി
ഗായകര്‍അനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2022 06:26:44.
തെളിവെണ്ണിലാവിന്റെ കുളിരാർന്ന സ്നേഹമായി
ഒളിതൂകി നിൽക്കുന്നിതമ്മാ
കരകാണുവാൻ കണ്ണിനാകാത്ത കനിവിന്റെ
കടലായി വിളങ്ങുന്നിതമ്മാ...[2]
(തെളി...)

ഇരുളിന്റെ ആരണ്യ വീഥിക്കു മേലെയായി
നിറതാരയെ പോലമ്മാ... [2]
കരൾ വിങ്ങിയൊഴുകുന്ന കണ്ണീരു മായ്ക്കുവാൻ
മൃദുഗാന മന്ത്രമായി അമ്മാ...[2]
(തെളി...)

അമൃതിറ്റു വീഴുന്ന കുഞ്ഞിചൊടികളിൽ
ആദ്യ സ്വരമേളമമ്മാ [2]
അവസാന നാളിലെ അന്ത്യാക്ഷരങ്ങളും
അറിവും അഖിലവും അമ്മാ...[2]
(തെളി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts