വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | വി കെ ശശിധരൻ |
ഗാനരചന | വികെ ഹേമ |
ഗായകര്‍ | വി കെ ശശിധരൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:54.
മഴയിന്നോളം ഞാന്‍ നനഞ്ഞിട്ടി,ല്ലെന്റെ ചെറിയ ജാലകച്ചതുരത്തില്‍ കൂടി നിരന്നു നീരിന്റെ നിറമെഴാക്കൊച്ചു പറവച്ചാര്ത്തുകള് പറന്നുവന്നണവതും ഇറവെള്ളത്തിലേയ്ക്കവ മുഖമൂന്നി ഇറങ്ങിപ്പോവതും,വെറുതെ നോക്കിയെന് ഇരുണ്ട മൂലയില്‍ ഇരിയ്ക്കയല്ലാതെ മഴയെന്തെന്നൊട്ടും അറിഞ്ഞിട്ടില്ല ഞാന്‍ മഴതന്‍ താളവും തണുവും ചന്തവും ജനലിനിപ്പുറം നുകര്ന്നിരിയ്ക്കവേ അറിയുന്നേനുള്ളില് പടിഞ്ഞാറേ മാനം നിറഞ്ഞു നീന്തുന്ന മുകില്കിനാക്കളെ അവയെ ലാളിയ്ക്കും ഇരുണ്ടു നീലിച്ച നിലയെഴാത്താഴക്കടല്പ്പെരുമയെ വെറും ചെറുമണ്ണില്‍ തരിയം ഈ ഭൂവില്‍ തുളുമ്പും ജീവനാം മഹാത്ഭുതത്തിനെ പലയുഗങ്ങള്ക്ക് പുറകില്‍ നിന്നെന്നെ ത്തിരഞ്ഞെത്തും ദയയ്ക്കെഴും കുളിര്മയെ അതിരറും മഹാപ്രളയനീരിലും കളിക്കും പ്രത്യാശാ ചെറുണകങ്ങളെ അറിയുന്നേനിവ സമസ്തവും എന്റെ ചെറിയ ജാലകപ്പഴുതിലൂടെ ഞാന്‍ മഴയീനാള്വരെ നനഞ്ഞിട്ടില്ലെ,ന്നാല് ഒരു ദിനം കൊച്ചു കളിമണ്‍കട്ടപോല്‍ ഇടതടവെഴാതിരമ്പിപ്പെയ്യുമീ സമയപ്പെയ്ത്തില് വീണലിഞ്ഞു പോകും ഞാന്‍ മഴയീനാള്വരെ നനഞ്ഞിട്ടില്ലാ. | |