ആരാധിക്കുന്നവർക്ക്
കൃഷ്ണ ഭക്തിഗാനങ്ങൾ
Aaraadhikkunnavarkku (Krishna Bhakthigaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനഎം പി ശിവം
ഗായകര്‍കെ ജെ യേശുദാസ് ,ജയമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:49.
 ആരാധിക്കുന്നവർക്ക് ആധാരമായ് വിളങ്ങും
നാരായണൻ ഹരി നാരായണൻ(ആരാധിക്കുന്നവർക്ക്)
പാരിങ്കൽ പേരായ ശ്രീഗുരുവായൂരിൽ
ആരോമലുണ്ണിയായ് വാഴുന്നവൻ കൃഷ്ണൻ
ആരോമലുണ്ണിയായ് വാഴുന്നവൻ
(ആരാധിക്കുന്നവർക്ക്)
കാരുണ്യമൂർത്തിയായ് കാർമുകിൽ വർണ്ണനായ്
ആ...ആ‍...ആ..
കാരുണ്യമൂർത്തിയായ് കാർമുകിൽ വർണ്ണനായ്
വാരിജകണ്ണനായ് കാഴ്ച നൽകും
ഭാരത സുചരിത സാരഥിയായവൻ
നാരദ പൂജിത വാസുദേവൻ മുകുന്ദൻ
നാരദ പൂജിത വാസുദേവൻ
(ആരാധിക്കുന്നവർക്ക്)
ദാരിദ്ര്യദു‌‌‌‌‌‌‌‌‌‌‌‌:ഖങ്ങൾ തീർക്കുന്നവൻ കൃഷ്ണൻ
ആപത്തിലെന്നെന്നും കാക്കുന്നവൻ(ദാരിദ്ര്യ)
കാളിയമർദ്ദന മാനവ രക്ഷക
ഗോപികലോലനാം ഉണ്ണിക്കണ്ണൻ മുകുന്ദൻ
ഗോപികലോലനാം ഉണ്ണിക്കണ്ണൻ

ആരാധിക്കുന്നവർക്ക് ആധാരമായ് വിളങ്ങും
നാരായണൻ ഹരി നാരായണൻ
നമോ നാരായണാ നമോ നാരായണാ
നമോ നാരായണാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts