നീ എന്റേതാണ്
ഡ്രീംസ് ഓഫ് യൂത്ത്
Nee Entethaanu (Dreams Of Youth)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹാഫിസ്
ഗാനരചനവരുൺ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:49.
 നീയെന്റെതാണെന്‍ പ്രിയസഖി
നീയെന്റെ സ്വന്തം പ്രിയസഖി
ഞാന്‍ നിന്റെതാകാന്‍ വന്നിതാ
ഇഷ്ടലാവണ്യം തന്നിതാ
ജനമജന്മാന്തരങ്ങള്‍ മുമ്പേ
നീ എന്റെതായ് മാറിയില്ലേ
പിരിയില്ല നാം എന്നുമെന്നും
കൂട്ടിനില്ലേ... എന്നുമെന്നും
( നിയെന്റെ )
നീലനീലനിലാവിന്‍ ശയ്യയില്‍ നാമിരുന്നില്ലേ
പാല്‍നിറമൊഴുകും രാവുകള്‍ നാം നുകര്‍ന്നില്ലേ
ജീവിത നൌകയില്‍ നാമൊന്നായി തുഴഞ്ഞുപോകുമ്പോള്‍
സിരകളിലൂറും നിനവുകള്‍ മെയ്‌പുണര്‍ന്നില്ലേ
പറയൂ നിന്‍ കനവോരവും ഇണയായ് സ്വാന്തനമേകുമോ
പറയാം ഞാന്‍ നിന്‍ വഴിയോരവും
കനവായ് സ്വാന്തനമേകിടാം
( നീയെ)
മധുവിധു തൂകും സന്ധ്യകള്‍ സുഖമയമല്ലേ
തരളിതമാം നിന്‍ അധരങ്ങള്‍ തേന്‍ പകര്‍ന്നില്ലേ
ശിശിരം കൊഴിയുനേരവും നീയെന്റെ ഉള്ളില്‍
പുതിയൊരു രാഗവസന്തം നീ തീര്‍ത്തുതന്നില്ലേ
പനിനീരില്‍ ചന്ദ്രിക പോലെ നീ
അരികില്‍ നീ വന്നുനിന്നില്ലയോ
നുരയും ആനന്ദമായിനീ
അലയും തെന്നലായ് മാറിയോ
(നീയെന്റെ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts