കണ്ണേ കണ്ണേ
മെഹന്തി
Kanne Kanne (Mehanthi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംമുരളീധരൻ
ഗാനരചനമുരളീധരൻ
ഗായകര്‍അൻഷദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:42.
കണ്ണേ കണ്ണേ കൺമണീ നീ സുന്ദരിയല്ലേ
ഞാൻ ഏഴുവർണ്ണ മാളികയിലെ സുൽത്താനല്ലേ
കണ്ണിൽക്കണ്ണിൽ കണ്ടിരിക്കാൻ ഇനി വരുകില്ലേ
ഒരു തങ്കനിലാ തോണിയേറി അണയുകയില്ലേ
(കണ്ണേ കണ്ണേ...)

സുറുമയിട്ട മിഴിയാൽ നീ കഥ പറഞ്ഞ കാലം
ഒരു കരളു പോലെ അലിയാൻ നീ ചേർന്നിരുന്ന കാലം
അകതാരിൽ മനമുരുകും കഥകളുമുണ്ടേ
ഇതളു പോയ പൂ പോലെൻ കനവുകളുണ്ടേ
(കണ്ണേ കണ്ണേ...)

എൻ മനസ്സിലിന്നുമുണ്ട് ആ മതിവരാത്ത പ്രണയം
ഒരു പൂവു പോലെ വിരിയും ഒരു കനലു പോലെ എരിയും
കൽബിനുള്ളിൽ പനിമതിയായ് പ്രണയിനിയുണ്ടേ
ആ ചിരിയണിയാൻ അറിയാത്തൊരു നിറമിഴിയുണ്ടേ
(കണ്ണേ കണ്ണേ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts