പാടാൻ വരുമോ
മെഹന്തി
Paadaan Varumo (Mehanthi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംമുരളീധരൻ
ഗാനരചനമുരളീധരൻ
ഗായകര്‍അൻഷദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:41.
 
പാടാൻ വരുമോ ഒന്നു പാടാൻ വരുമോ
എന്റെ സജ്നാ നീയെൻ നെഞ്ചിൽ പാടാൻ വരുമോ
മഞ്ഞിൻ പൂ തരുമോ മഴവില്ലിൻ നിറം തരുമോ
മൊഹബ്ബത്തിന്റെ മോഹത്തിൻ
വർണ്ണങ്ങൾ ചാലിച്ച പുഞ്ചിരി നീ തരുമോ
(പാടാൻ വരുമോ...)

അരികിൽ നീയൊരു പൂവിതളായ് വരുമോ
അതിലോലം അതു ചുംബനങ്ങൾ തരുമോ
ഓർമ്മകൾ തൻ ഇടവഴിയിൽ വീണ മലരേ
നിനവുകളിൽ അതിമധുരമാർന്ന നിലവേ
(പാടാൻ വരുമോ...)

നിൻ ചിരി തൻ നറുവെണ്ണിലാവു തരുമോ
കരളിലെ ആശകളിൽ തേൻ പകർന്നു തരുമോ
എന്മനസ്സിൽ ഒരു തേങ്ങലാണു പ്രണയം
നിറമിഴിയിൽ ഒരു വിങ്ങലാണു വിരഹം
(പാടാൻ വരുമോ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts