ഭദ്രേ കൊടുങ്ങല്ലൂരമ്മേ
ശ്രീകുരുംബാമൃതം
Bhadre Kodungallooramme (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനഡി എം കുന്നത്ത്
ഗായകര്‍രൂപേഷ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:39.

ഭദ്രേ കൊടുങ്ങല്ലൂരമ്മേ ഭഗവതി
രുദ്രരൂപേ, മഹാകാളി തായേ -
കണ്ണീരാല്‍ നിന്‍ പാദപത്മം കഴുകുമ്പോള്‍
പൂർ‍ണ്ണേന്ദുവായ്‌ എന്നെ കാത്തീടേണേ-
അമ്മേ എന്നെ പൂർ‍ണ്ണേന്ദുവായ്‌ കാത്തിടേണേ...

ശങ്കരാചാര്യ സൗന്ദര്യ ലഹരിയായ്‌
കാളിദാസന്റെ മരതക ശ്യാമയായ്‌
മന്ദാക്ഷിയായ്‌, മഹാ മായയായ്‌ അംബികേ-
വാഴും കുരുംബേ, ശ്രീചക്ര വാസിനീ..

മഞ്ഞ പ്രസാദമാം സ്വര്‍ണ്ണ രേണുക്കളാല്‍
മിന്നി ലസിക്കുന്ന മംഗളാംഗി -
കാരുണ്യ വര്‍ഷം ചൊരിഞ്ഞു നിന്‍ വാത്സല്യ -
പ്പാലമൃതൂട്ടുമെന്‍ ലോകമാതേ, ഭദ്രേ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts