കൊടുങ്ങല്ലൂര്‍ക്കാവിലെ
ശ്രീകുരുംബാമൃതം
Kodungalloor Kaavile (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനജയകുമാര്‍ ചെങ്ങമനാട്
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:38.

കൊടുങ്ങല്ലൂര്‍ക്കാവിലെ ഭരണിക്കണിയുവാന്‍
ചെമ്പട്ടു തീര്‍ക്കുന്നു ചെമ്മാനം
പാട്ടിന്റെ ചന്ദനം ചാര്‍ത്തിച്ച്‌ സാഗരം
പാണ്ടിമേളക്കൈ കയറുന്നു

കോമരം തുള്ളിയുണര്‍ത്തുന്നു തട്ടകം
കോവിലില്‍ മാറ്റിന്റെ കൈത്താളം
നാടാകെയാര്‍ക്കുന്നു അമ്മയ്ക്ക്‌ വാക്കിന്റെ
വായ്ത്തലകൊണ്ട്‌ ഗുരുതിപൂജ
വായ്ത്തലകൊണ്ട്‌ ഗുരുതിപൂജ

കോഴിക്കല്‍ മൂടുന്നു കാവു തീണ്ടിപ്പാട്ട്‌
പാലയ്ക്കല്‍ താളം കൊരുക്കുന്നു
നന്തുണി കൊട്ടി ഭഗവതി സേവയായ്‌
കര്‍മ്മ പുണ്യങ്ങള്‍ തികയ്ക്കുന്നു- ജന്മം
മോക്ഷ പഥത്തില്‍ ലയിക്കുന്നു.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts