ഒരു ഗാനസാമ്രാജ്യം ഉള്ളില്‍
നൂര്‍ജഹാന്‍
Oru Gaana Samrajyam Ullil (Noorjahan)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌ ,പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:31.

ഒരു ഗാനസാമ്രാജ്യം ഉള്ളില്‍ ഒതുക്കി
ഓമനസ്വപ്‌നങ്ങള്‍ കണ്ണില്‍ ഒടുക്കി.. (ഒരു ഗാനസാമ്രാജ്യം.. )
വരിവണ്ട്‌ വന്നു വസന്തവും വന്നു.. (2)
വാതില്‍ തുറക്കാറായില്ലേ.. പൂവേ
വാതില്‍ തുറക്കാറായില്ലേ...

ചിറകൊച്ച കേട്ടല്ലോ ചിരിയും ഞാന്‍ കേട്ടല്ലോ
മുരളി തന്‍ ഗാനവും കേട്ടല്ലോ.. (ചിറകൊച്ച.. )
വിണ്ണില്‍ നിന്നെത്തുന്ന നിന്‍ നാഥനെ കാണാന്‍
കണ്ണു തുറക്കാറായില്ലേ.. പൂവേ
കണ്ണു തുറക്കാറായില്ലേ...

മഴവില്ലിന്‍ നാട്ടിലെ മന്ദാരം പൂത്തല്ലോ
അഴകിന്റെ മയിലാട്ടം വന്നല്ലോ.. (മഴവില്ലിന്‍.. )
പൂങ്കാവിന്‍ മാറത്തു പുളകം പരന്നല്ലോ
പുഞ്ചിരി തൂകാറായില്ലേ.. പൂവേ
പുഞ്ചിരി തൂകാറായില്ലേ.....
(ഒരു ഗാനസാമ്രാജ്യം... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts