ഇലപൊഴിയുന്ന കാലമായി
മധുമഴ
Ila Pozhiyunna Kaalamaayi (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍അജയൻ ,ശ്രീലത വടകര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:18.

ഇലപൊഴിയുന്ന കാലമായി
പൊന്നിലഞ്ഞിത്താഴ്വരയില്‍
ഇണപിരിയും മുഹൂര്‍ത്തമന്നു
കാതില്‍ മെല്ലെ ചൊല്ലി നീ
കാത്തിരിക്കൂ ...ഇനിയൊരു വസന്തം വരെ ...
കാത്തിരിക്കൂ ...
വസന്തങ്ങളും ഞാനും ഇന്നും കാത്തിരിപ്പൂ ...
ഈ വഴിയെ ...മറുകരയില്‍ വേവും മണല്കാടില്‍ വച്ചു നീ
പ്രേമ പൂജകള്‍ മറന്നോ?

വിട പറയുന്ന നേരം അന്ന് തന്നുപോയൊരാശകള്‍
ഇതള്‍ വിരിയാതെ വാടിയില്‍ കൊഴിഞ്ഞു പോയിതോമനേ
കീര്‍ത്തനങ്ങള്‍ ...കേട്ടതില്ല മണല്ക്കാടിന്‍ ദേവതകള്‍
കൊതിയല്ലയോ മംഗല്യത്തിന്‍ ആശയെല്ലാം
വിധിയല്ലയോ
പുതിയൊരു ദേവന്നു ശ്രീകോവില്‍ നല്‍കി നീ
ശാപ പൂജകള്‍ മറക്കൂ

ഇന്നുമീ പുഴക്കരയില്‍ കാറ്റോടും
കാറ്ററിഞ്ഞ കഥ മുഴുവന്‍ പാഴ്ക്കഥയോ
ഗ്രാമ സന്ധ്യകള്‍ സാക്ഷികളായ് ഒരു കാലം
പ്രേമ സൂക്തമായ് തന്നു വാഗ്ദാനം
ഇന്ന് വരുമെന്ന് നിനച്ചു
നാളെ വരുമെന്ന് കൊതിച്ചു (ഇന്ന് )
സ്വയമെരിഞ്ഞിത് വരെ മെഴുതിരി പോലെ ....
(വിട പറയുന്ന )

പൂത്തുലഞ്ഞ ചില്ലകളില്‍ ചേക്കേറൂ
പോള്ളുമീ മണല്‍ത്തരിയില്‍ ചിറകൊടിയും
പൊന്നു പൂക്കും നാട്ടിലെ മരുഭൂവില്‍
നെയ്ത പൊല്‍ പ്രതീക്ഷകള്‍ പൊലിയുന്നൂ
ബാല്യകാല സ്മൃതികള്‍ മറക്കൂ
നാളെ വരും സുഖങ്ങള്‍ ഓര്‍ക്കൂ (ബാല്യകാല )
സ്വയമറിഞ്ഞെന്തിനീ ഒരു ദു:ഖ ശാപം ?
(ഇലപൊഴിയുന്ന )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts