യദാ യദാഹി(കർമ്മചൈതന്യത്തിൻ)
മത്സരം
Yadha Yadhahi(Karmachaithanyathi) (Malsaram)
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:12.

യദായദാഹി ധർമ്മസ്യ
ഗ്ലാനിർഭവതി ഭാരതഃ
അഭ്യുഥാനമഹം
അഭ്യുഥാനമഹം

കർമ്മ ചൈതന്യത്തിൻ ശംഖൊലി കേട്ടു
കന്മഷമകറ്റി കുരുക്ഷേത്രം രത്ന
കഞ്ചുകമണിഞ്ഞു കുരുക്ഷേത്രം
പാഞ്ചജന്യത്തിൻ പടഹധ്വനിയിൽ
പഞ്ചഭൂതങ്ങൾ വിറച്ചു
പിടഞ്ഞു വിണ്ടൊരു ഗർവ്വിൽ നിന്നും
പിറവിയെടുത്തു യുഗധർമ്മം

മനുഷ്യമനസ്സുകളിൽ ഇനിയും നിന്നു
മദിച്ചുയരുന്നു കുരുക്ഷേത്രങ്ങൾ
നവയുഗഗീതാധർമ്മമുതിർക്കാൻ
നരനാരായണന്മാരെവിടെ

എവിടെയനശ്വര ലക്ഷ്യം സത്യം
സത്യം സത്യം സത്യം
എവിടെയാണനശ്വര ലക്ഷ്യം സത്യം
എവിടെ സമത്വസുന്ദരലോകം
മാടി വിളിക്കുമാ വാഗ്ദത്ത ഭൂമിയ്ക്ക്
മത്സരം തുടരുക നാം
മത്സരം തുടരുക നാം
ജീവിത മത്സരവേദിയൊരുക്കുക നാം
മത്സരവേദിയൊരുക്കുക നാം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts