മുടിനാരേഴായ് കീറീട്ട്
ഇതു ഭൂമിയാണ്
Mudinaarezhaay Keereettu (Ithu Bhoomiyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംകെ ടി മുഹമ്മദ്
ഗാനരചനകെ ടി മുഹമ്മദ്
ഗായകര്‍സി ചന്ദ്രമതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:08.

മുടിനാരേഴായ് കീറീട്ട് നേരിയ പാലം കെട്ടീട്ട്
അതില് നടക്കണമെന്നല്ലേ പറയുന്നത് മരിച്ചു ചെന്നിട്ട്...

അടിയില് കത്തണ തീയാണ് എഴുപതിനായിരം ചൂടാണ്
തീയില് കൊത്തണ പാമ്പുകളൊണ്ടവ കൊത്തി വലിച്ചു കഴിഞ്ഞാലേ...
(മുടിനാരേഴായ്... )

കനത്ത തീയില് കരിയുന്നു തൊണ്ട വരണ്ടു കരയുന്നെ
പതച്ച തണ്ണീരെടുത്തു തൊണ്ടയിലൊഴിച്ചിടുന്നതുമാണന്ന്..
(മുടിനാരേഴായ്... )

തലമുടി കാട്ടി നടന്നാല് പെണ്ണുങ്ങൾക്കുള്ളൊരു ഹാല്
തീയാലുള്ളൊരു മക്കനയിട്ടു നടക്കണമവരുടെ ഗതികേട്..
(മുടിനാരേഴായ്... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts