അഹദോന്റെ
മുസ്ലീം ഭക്തി ഗാനങ്ങൾ
Ahadonte (Muslim Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.


അഹദോന്റെ ദുനിയാവില്‍ പാവങ്ങളില്ല
അവന്‍ തീര്‍ത്ത ലോകത്തില്‍ പണക്കാരുമില്ല
സമദിന്റെ ഖുദറത്തിന്നാരംഭമില്ല
അവനുടെ സ്നേഹത്തിന്നവസാനമില്ല
(അഹദോന്റെ )

മിസ്കീനിനെ തീര്‍ത്തു യത്തീമിനെ തീര്‍ത്തു
മര്‍ത്ത്യന്റെ കര്‍മ്മങ്ങള്‍ മണ്ണില്‍ അള്ളാ ...അള്ളാ ...(നിക്കീമിനെ )
ജല്ലജലാലിന്റെ മാര്‍ഗ്ഗം വെടിഞ്ഞെങ്ങും
അല്ലില്‍ നടക്കുന്നു നമ്മള്‍ (ജല്ലജലാലിന്റെ )
(അഹദോന്റെ )

അടിമകളെ തീര്‍ത്തു മതിലുകളും തീര്‍ത്തു
അഴകുകള്‍ക്കതിരിട്ടോരള്ളില്‍ ... അള്ളാ ...(അടിമകളെ )
ആലമുടയോന്റെ വാക്യം മറന്നെന്നും
ആയുധമേന്തുന്നു നമ്മള്‍ (ആലം )
(അഹദോന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts