ഹരിതവനാന്തരശ്രീ
പൂമൂടല്‍ വോ I
Haritha vanaantharasree (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2020 10:37:20.
ഹരിപ്രിയേ ഹരിപ്രിയേ
ശ്രീഹരിപ്രിയേ

ഹരിത വനാന്തരശ്രീ തിരുമുടി മാലചാര്‍ത്തും
ഹരിപ്രിയേ കാടാമ്പുഴവാഴും അമ്മേ
അവലംബം എന്നെന്നും നിന്‍ സന്നിധാനം
അടിയന്‍റെ ഗാനം നിന്‍ അപദാനം

നിത്യദു:ഖങ്ങള്‍ തന്‍ പാശങ്ങള്‍ ഒരുക്കുന്ന
കെട്ടറുക്കുന്നു നീ ജഗദംബികേ
മുജന്മ സുകൃതശയങ്ങള്‍ തന്‍ തീരാത്ത
മുട്ടറുക്കുന്നു നീ വരദായികേ

രക്തപുഷ്പാഞ്ജലി കഴിക്കാം ഞാന്‍ ദേവി
മുക്തിതന്‍ കുളിരെന്നില്‍ പൊഴിയേണം
തെച്ചിപ്പൂ കൊണ്ടുമൂടാം കുങ്കുമമാടിടാം
മൃത്യുഞ്ജയേ എന്നില്‍ കനിയേണം  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts