ചിങ്ങ നിലാ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Chinga nilaa (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2012 03:54:57.

ചിങ്ങനിലാപ്പൈങ്കിളി ചിന്തൂരപൈങ്കിളി
ഓണനിലാക്കാലമായ് ഊയലിടാൻ നേരമായ്
നീ വരുമോ ഇന്നീ വഴിയേ
അമ്പലക്കാവിറങ്ങി പൊന്നമ്പിളി തേരിറങ്ങി
പറന്നു പറന്നു കതിരു തിരഞ്ഞു
പോയ് പോയ് പോയ് പോയ് പോയ് പോയ് വാ
തെയ്യാരേ തെയ്യാരേ തെയ്യാരേ
തെയ്യാരേ തെയ്യാരേ തെയ്യാരേ
(ചിങ്ങനിലാപ്പൈങ്കിളി….)

പനിനീർ തുളസി വെറ്റില നുള്ളിയെടുത്താട്ടേ
പഴുക്കാ പാക്കരിഞ്ഞു കൂട്ടിനു വെച്ചാട്ടേ
ചന്ദനത്തിരിയും ചെമ്പകമലരും
നാക്കിലത്തളിരും അഴകിൻ പൂക്കുല കതിരും
കന്നിനിലാ പൊൻ വിളക്കും കൊണ്ടു വരുമോ
നാടോടിപ്പഴമയും കൊണ്ടു വരാമോ
തുമ്പിക്കൊരു തുമ്പക്കുടത്തിലു പുന്നാര പൂന്തേനും കൊണ്ടേ വരാമോ
(ചിങ്ങനിലാപ്പൈങ്കിളി….)

മഴവിൽ കസവു തുന്നിയ കോടിയുടുത്താട്ടേ
മിഴിയിൽ കനവു മുത്തുകൾ മിന്നിത്തുടിച്ചാട്ടേ
പുള്ളുവൻ കുടവും വീണയും തുടിയും
പൂക്കളമെഴുതാൻ കുനുകുമ്പിളിൽ മലരും
ഞാറ്റുവയൽ പാട്ടുമായ് കൂടെ വരാമോ
നല്ലോലപ്പായയിൽ കൂട്ടിരിക്കാമോ
നാളെയെങ്ങും മംഗള നാളെ നിൻ
മാവേലിതമ്പുരാൻ കൂടെ വരില്ലേ
(ചിങ്ങനിലാപ്പൈങ്കിളി….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts