ആനന്ദചിന്മയ
രുദ്രാക്ഷം
Ananda Chinmaya (Rudraksham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ്‌ ജയകുമാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2020 10:36:55.
ആനന്ദചിന്മയ ശുചീന്ദ്ര നാഥാ..!!
അമൃതകലാധര ശംഭോ..
ഇന്ദ്രന് ശാപമോക്ഷം അരുളും നിന്‍ തൃക്കൈകള്‍
ഇന്നെനിക്കും വരവിക്ഷ നല്‍കേണം
ഞാന്‍ നിന്‍റെ മൂന്നാം മിഴി തൊഴുതുണരേണം

പൊന്‍കരത്തില്‍ കടുംതുടി മുഴക്കി
തങ്കനാഗക്കാല്‍ തളകള്‍ കിലുക്കി
വ്യോമകേശമഴിഞ്ഞും താരകപൂകൊഴിഞ്ഞും
കാലഭസ്മം മെയ്യില്‍നിന്നുതിര്‍ന്നും
അന്തിയാകും മാനത്തോഴ് കിഴിഞ്ഞും
നീയാടുന്ന ബന്ധുരമാം താണ്ഡവം ഞാന്‍ കാണേണം
കണി കാണേണം..

ശങ്കരന് ജ്ഞാന ഭിക്ഷയൊരുക്കി
ഗംഗയെതന്‍ ജടയ്ക്കുള്ളില്ലിണക്കി
മൂവുലകം നിറഞ്ഞും മുക്തിവാതില്‍ തുറന്നും
ജീവമന്ത്രം ചുണ്ടിലുതിര്‍ന്നും
സൂര്യചന്ദ്രരുദ്രാക്ഷം തെളിഞ്ഞും
നീ വാണരുളും സുന്ദരമാം
ശ്രീലകം ഞാന്‍ കാണേണം
കണി കാണേണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts