മുറ്റത്തെ
പൊന്നോണം
Muttathe (Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനദേവദാസ്
ഗായകര്‍ശ്രീനിവാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2017 14:52:51.
മുറ്റത്തെ പഞ്ചാരമണലില്‍ ഞാന്‍ ഇന്നലെ
നിന്‍ ചിത്രം വെറുതെ വരച്ചിരുന്നു (2)
അതു കണ്ടു ചിരി തൂകി നിന്ന പഞ്ചമി തിങ്കള്‍
മൗനത്തിന്‍ ഭാഷയില്‍ ചോദിച്ചു
ഇതു നിന്‍റെ കാമുകിയോ... കാമുകിയോ..... കാമുകിയോ...
(മുറ്റത്തെ..... വരച്ചിരുന്നു)

പാതിരാ നേരത്ത് പൂമുല്ല ചോട്ടില്‍ ഞാന്‍
പാതി മയക്കത്തില്‍ ചെന്നപ്പോള്‍ (2)
പൂ വിടര്‍ത്തി പുഞ്ചിരി ചോപ്പുമുല്ലയെന്നോടോതി
പൂമണം ഇളം തെന്നല്‍ കവരുന്നുണ്ടേ
നിന്ന‍ു‍ടെ കാമുകിക്കു കാ‍ര്‍കൂന്തലില്‍ ചൂ‍ടാന്‍
ഒരു കുമ്പിള്‍ പൂക്കളീ ഇറുത്തുവയ്ക്കൂ.
(മുറ്റത്തെ...... വരച്ചിരുന്നു)

ഏഴരവെളുപ്പിനൊരേതോകിനാവും കണ്ടു
എന്നെ മറന്നു ഞാന്‍ ഉറങ്ങിയപ്പോള്‍ (2)
ജാലക പഴുതിലൂടെ പൂനിലാവകത്തെത്തി
ജാതാനു കമ്പം എന്നെ വിളിച്ചുച്ചൊല്ലി
നിന്ന‍ു‍ടെ കാമുകിയെ കണികാണണോ പോരൂ
പൂക്കൈതകടവിലവള്‍ കുളിച്ചു നില്പൂ..

മുറ്റത്തെ പഞ്ചാരമണലില്‍ ഞാന്‍ ഇന്നലെ
നിന്‍ ചിത്രം വെറുതെ വരച്ചിരുന്നു (2)
അതു കണ്ടു ചിരി തൂകി നിന്ന പഞ്ചമി തിങ്കള്‍
മൗനത്തിന്‍ ഭാഷയില്‍ ചോദിച്ചു
ഇതു നിന്‍റെ കാമുകിയോ... കാമുകിയോ..... കാമുകിയോ...
(മുറ്റത്തെ..... വരച്ചിരുന്നു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts