കോളേജ്‌
കോഫി @ എം.ജി.റോഡ്
College (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2014 16:41:51.
വേഗം തേടും ലോകത്തിന്‍ തോഴര്‍ നാം
വാനോളം ആശകള്‍ നിറയും സഞ്ചാരികള്‍ നാം
പടവുകളോരോന്നും കയറും നേരത്തും ഹൃദയത്തിന്‍ കോണില്‍
തെളിയുന്നൊരു ചിത്രം അതു നമ്മുടെ കോളേജ് നമ്മുടെ കോളേജ്

കാന്‍റീന്‍, ക്ലാസ്സ്‌റൂം, ലൈബ്രറി, പ്രൊഫസേര്‍സ്
സ്പോര്‍ട്സ് ഡേ, ആര്‍ട്സ്‌ ഡേ, ഫെയര്‍വെല്‍, കോളേജ്

ഇടനാഴികളും അരമതിലും ഒളികണ്ണേറുകളും
ഇടയാത്ത മനസ്സുകളില്‍ വിരിയും സൗഹൃദവും
ഇടനാഴികളും അരമതിലും ഒളികണ്ണേറുകളും
ഇടയാത്ത മനസ്സുകളില്‍ വിരിയും സൗഹൃദവും
അണിചേരലും കലഹങ്ങളും ഓര്‍മ്മകളായ്
ഇന്നെന്നിലെ മാറ്റത്തിന്‍ കാരണമായ്
നമ്മുടെ കോളേജ്

വേഗം തേടും ലോകത്തിന്‍ തോഴര്‍ നാം
വാനോളം ആശകള്‍ നിറയും സഞ്ചാരികള്‍ നാം

വിജയം തേടി പലവഴി പായും മാനവര്‍ നമ്മള്‍
ഇടവേളകളില്‍ കുളിരായ് സങ്കല്പ മനോഹരകാലം
നോവെങ്കിലും മന്ദസ്മിതത്തിന്‍ കണമായ്
എന്നെന്നിലോ മുന്നേറുവാന്‍ പ്രചോദനമായ്
നമ്മുടെ കോളേജ്

വേഗം തേടും ലോകത്തിന്‍ തോഴര്‍ നാം
വാനോളം ആശകള്‍ നിറയും സഞ്ചാരികള്‍ നാം
പടവുകളോരോന്നും കയറും നേരത്തും ഹൃദയത്തിന്‍ കോണില്‍
തെളിയുന്നൊരു ചിത്രം അതു നമ്മുടെ കോളേജ് നമ്മുടെ കോളേജ്
കാന്‍റീന്‍, ക്ലാസ്സ്‌റൂം, ലൈബ്രറി, പ്രൊഫസേര്‍സ്
സ്പോര്‍ട്സ് ഡേ, ആര്‍ട്സ്‌ ഡേ, ഫെയര്‍വെല്‍, കോളേജ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts