തിരുവാര്‍പ്പില്‍
കൃഷ്ണ കിരീടം
Thiruvarppil (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംനളിനകാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2021 16:27:41.
തിരുവാര്‍പ്പിലുണ്ടൊരു നീല രത്നം
എന്‍റെ ഉയിരില്‍ ഞാന്‍ ചൂടും മണിപതക്കം
ഉരുളിയില്‍ ഉഷയുമായി നടകാത്തു നില്‍ക്കുന്നു
പുലരികള്‍ പുണ്യം പുലര്‍ന്നു കാണാന്‍
പുതിയൊരു ജന്മം പുലര്‍ന്നു കാണാന്‍

പന്തീരടി ഞാന്‍ തൊഴുതൂ...
പതിവായി സംക്രമം തൊഴുതൂ...
ആനത്തുടി മുഴങ്ങുമ്പോള്‍ നിന്‍-
ഉത്സവ ഗാനമായി കാറ്റിലലഞ്ഞൂ..
ഞാന്‍ ആനന്ദ നര്‍ത്തനം ചെയ്തൂ...

ആനയോട്ടം ഞാന്‍ കണ്ടൂ...
അങ്ങേയ്ക്കു മണിവിളക്കെടുത്തൂ...
അഞ്ചാം പുറപ്പാടിനങ്ങെഴുന്നെള്ളുമ്പോള്‍
ആനന്ദ ബാഷ്പം പൊഴിച്ചൂ...
കാശ്മീര ചാറു ഞാന്‍ തളിച്ചൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts