വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ശിവരഞ്ജനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 04 2021 16:26:08.
കൃഷ്ണ കിരീടം ആകാശം... കൃഷ്ണരൂപം ഭൂലോകം... മൃദുലമാം അളകങ്ങൾ കാറണിമുകിലുകൾ കണ്ണാ... മഴവില്ലു നിൻ വനമാലാ... സകലതും അവിടുത്തെ ലീലാ... രാവുകൾ അവിടുന്നു കാർവർണ്ണനാണെന്ന ഭാവനയ്ക്കർത്ഥം കൊടുക്കുന്നു... അതിനുള്ളിൽ പലനിറം തെളിയുന്നൊരുൺമകൾ പകലായി തീരുന്നു കണ്ണാ നിൻ കാൽക്കൽ പതിന്നാലാടുന്നു കണ്ണാ.. അതിലൊരു ലോകമാം വൃന്ദാവനം നീ അടിയനു തരികയില്ലേ നിന്റെ കടം ഞാൻ തീർക്കുകില്ലേ... നിന്റെ കടം ഞാൻ തീർക്കുകില്ലേ... ഓടക്കുഴൽ വിളി കേട്ടു കുളിർക്കുമെൻ ഓർമ്മ കടമ്പുകൾ പൂക്കുന്നൂ.. ഇരുളിന്റെ പത്തികൾ ആടുന്നഹന്തകൾ തല താഴ്ത്തി നിൽക്കുന്നു കണ്ണാ.. കാളിന്ദി കരിവള കിലുക്കുന്നു കണ്ണാ.. അടിയന്റെ മൗലിയും നൃത്തോത്സവം കൊണ്ടു ഭഗവാൻ തളർത്തുകില്ലേ മുക്തി പകരാൻ നുകരുകില്ലേ മുക്തി പകരാൻ നുകരുകില്ലേ | |