ശ്രീവത്സാംഗിത
കൃഷ്ണ കിരീടം
Sree Valsaangitha (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍രാധിക തിലക്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2021 16:26:41.
ശ്രീ വത്സാങ്കിത ശ്രീ വല്ലഭാ നിന്‍
ശ്രീപാദം അഭയം... അഭയം...
ഉത്ര ശ്രീവേലി തൊഴുവാന്‍ അണയും
ഭക്തയല്ലോ ഞാന്‍ വെറും നിസ്വയല്ലോ ഞാന്‍...
കൃഷ്ണാ....

മുറുക്കാന്‍ ചെല്ലം തുറന്നു വെച്ചവിടുന്ന്
ഉറങ്ങാതിരിക്കുന്ന കളിയരങ്ങില്‍....
മദ്ദളമായെന്‍ മനസ്സു തുടിക്കുന്ന
സത്യമറിയില്ലേ...
രുക്മിണി സ്വയംവര കഥയിലെ സ്ത്രീ വേഷം
എപ്പോഴും എനിക്കല്ലേ..
വല്ലഭാ എനിക്കല്ലേ....

ചന്ദ്രോത്തമ്മയുടെ ദീപാദശികളില്‍
നിന്‍ തിരുവുള്ളം കവടിയായി...
ബുധ ശുക്രന്‍മാര്‍ ഗണിച്ചാലും തെളിയാത്ത
വിധി ഹിതം നീയല്ലേ
ശ്രീ സുദര്‍ശന മൂര്‍ത്തിയാം അവിടുന്നെന്‍
ഭാഗ്യത്തില്‍ തെളിയില്ലേ..
വല്ലഭാ ഭാഗ്യത്തില്‍ തെളിയില്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts