അമ്പലപ്പുഴയിലെ
കൃഷ്ണ കിരീടം
Ambalappuzhayile (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2021 16:38:44.
അമ്പലപ്പുഴയിലെ ആനന്ദ കൃഷ്ണാ...
അടിയനു വഴികാട്ടും കൃഷ്ണാ...
ശംഖചക്രങ്ങള്‍ ചൂടും ചാട്ടവാറണി കൈയ്യാല്‍
എന്റെ രഥം തെളിയ്ക്കൂ...
കൃഷ്ണാ ഹൃദയരഥം തെളിയ്ക്കൂ...

പ്രാണ മിഴികളില്‍ കൃഷ്ണാ നീയേ കൃഷ്ണമണിയായി...
കൃഷ്ണ ശിലയില്‍ നിന്റെ രൂപം പാര്‍ത്ഥസാരഥിയായി..
പാലില്‍ വെണ്ണ കണക്കേ നീയീ ആറില്‍ നിറയുന്നൂ...
നേരില്‍ നേരായി എന്റെ തേരായി നീ വിളങ്ങുന്നൂ...
കൃഷ്ണാ നീ വിളങ്ങുന്നൂ...

ഉത്സവങ്ങളില്‍ ഒന്‍പതാം നാളില്‍ നെയ്യ് വിളമ്പുന്നൂ..
നാട്യ ശാലയില്‍ നിന്റെ മിഴിയില്‍ കരുണ തുളുമ്പുന്നൂ...
അമ്പലപ്പുഴ വേലയായി തവ ലീലയുണരുന്നൂ..
കൈകുമ്പിളില്‍ പാല്‍ പായസം പോല്‍ നീ മുക്തി പകരുന്നൂ..
കൃഷ്ണാ മുക്തി പകരുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts