തിരുവനന്തപുരെ
കൃഷ്ണ കിരീടം
Thiruvananthapure (Krishna Kireedam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2021 16:39:31.
തിരുവനന്തപുരേ വിളങ്ങും പത്മനാഭ സ്വാമി
അഭയമെന്നും അഭയം നീയേ
കൃപയാ പാലയ ശൗരേ....
കൃപയാ... പാലയ ശൗരേ....

നിത്യ സൃഷ്ടി രഹസ്യം പൂക്കും നിന്‍റെ നാഭീ പത്മം
നീല മേഘ ശതങ്ങളുറങ്ങും നിഗമ വിശ്രുത രൂപം
എന്നുമടിയനിലുണരണം.. എന്‍റെ സങ്കടമൊഴിയണം
എന്നെ നീയൊരു സ്വാതി കീര്‍ത്തനമെന്നപോല്‍ കൈകൊള്ളണം..

ശാന്തഭാവമനന്തശയനം ശാന്തി വഴിയും നയനം..
കാന്തമാര്‍തന്‍ പ്രേമമോദം കവിത തേടും പാദം...
എന്‍റെ വരികളിലുണരണം എന്‍റെ സ്വരമതിലലിയണം..
എന്നെ നീ നറു ചന്ദനക്കുളിരെന്നപോല്‍ മാറണിയണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts