വീണ്ടും പാടാം സഖി
ഗസൽമാല
Veendum Paadam sakhi (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനവാദ്യോപകരണങ്ങള്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 05:20:44.
 വീണ്ടും പാടാം സഖി നിനക്കായ്
വിരഹഗാനം ഞാൻ
ഒരു വിഷാദ ഗാനം ഞാൻ (വീണ്ടും)
നീലത്താമര വിടരും നിന്നുടെ
നീർമിഴി നിറയില്ലെങ്കിൽ നീർമിഴി
നിറയില്ലെങ്കിൽ (വീണ്ടും)

ഏകാന്തതയിൽ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തിൽ (ഏകാന്തത)
കുങ്കുമക്കുറിയാൽ നീയെൻ
കവിളിണ ചുവപ്പിച്ചതോർമ്മയുണ്ടോ
തോഴീ തുടുപ്പിച്ചതോർമ്മയുണ്ടോ (കുങ്കുമ)
വീണ്ടും പാടാം സഖി നിനക്കായ്
വിരഹഗാനം ഞാൻ ഒരു വിഷാദഗാനം ഞാൻ....

വള്ളികുടിലിൽ നാമിരിക്കുമ്പോൾ
ആ വഴി ആരോ വന്നപ്പോൾ (വള്ളി)
അഴിച്ചിട്ട നിന്നുടെ കാർമുടിക്കിടയിൽ
ഒളിപ്പിച്ചതോർമ്മയുണ്ടോ എന്നെ നീ
ഒളിപ്പിച്ചതോർമ്മയുണ്ടോ
വീണ്ടും പാടാം സഖി നിനക്കായ്
വിരഹഗാനം ഞാൻ ഒരു വിഷാദഗാനം ഞാൻ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts