ചിലു ചിലു
ചിങ്ങക്കിളി (ഓണപ്പാട്ടുകൾ)
Chilu chilu (Chingakkili(Onappattukal))
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനജോര്‍ജ് തോമസ്‌
ഗായകര്‍കെ എസ് ചിത്ര
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2022 11:18:11.
 ചിലു ചിലു ചിലു ചിലെ കിളി ചിലയ്ക്കും ...
തെളു തെളു തെളു തെളെ പുഴയൊഴുകും.... (2)
ചെമ്പരത്തി പൂ ചിരിക്കും ....
ചെന്താമ്മര ചന്തം വിതയ്ക്കും..
കുഞ്ഞി കുറിഞ്ഞിയും മഞ്ഞ ജമന്തിയും
ഊഞ്ഞാലിലാടുന്ന പൊന്നു ഗ്രാമം...
ഇതെന്റെ ഗ്രാമം..

( ചിലു ചിലു ചിലു ചിലെ കിളി ചിലയ്ക്കും ... )

തെയ്യാരെ തെയ്യ് തെയ്യ്
തെയ്യാരെ തെയ്യ് തെയ്യ്
തെയ്യാരെ തെയ്യ് തെയ്യ് തെയ്യ്താരേ....( 2 )

ഗ്രാമത്തിലോണം വന്നോണം വന്നേ..
തിരുവോണത്തപ്പന്റെ തേരു വന്നേ..

ഓ...ഗ്രാമത്തിലോണം വന്നോണം വന്നേ..
തിരുവോണത്തപ്പന്റെ തേരു വന്നേ..
തോറ്റംപാട്ടിന്റെ തേക്കു പാട്ടിന്റെ ഈണത്തിൽ പൂവിളി പൊങ്ങിടുന്നേ... (2)
ഈണത്തിൽ പൂവിളി പൊങ്ങിടുന്നേ...

പൂപ്പൊലി പൊലി പൊലി പൊലി പൊലി പൊലി
പൊലിയേ പൊലി പൊലിയേ പൊലി പൊലിയേ... (2)

താളത്തിലീണം വന്നീണം വന്നേ...
ഗ്രാമകുമാരിയ്ക്കു ശ്രീയുണർന്നേ.. (2)
കോടിയുടുപ്പിട്ട കുഞ്ഞോമ്മൽ സ്വപ്നങ്ങൾ
ആവണി പൂവണിഞ്ഞാടിടുന്നേ... (2)
ആവണി പൂവണിഞ്ഞാടിടുന്നേ...

പൂപ്പൊലി പൊലി പൊലി പൊലി പൊലി പൊലി
പൊലിയേ പൊലി പൊലിയേ പൊലി പൊലിയേ... ( 2 )


ചിലു ചിലു ചിലു ചിലെ കിളി ചിലയ്ക്കും ...
തെളു തെളു തെളു തെളെ പുഴയൊഴുകും....
ചെമ്പരത്തി പൂ ചിരിക്കും ....
ചെന്താമ്മര ചന്തം വിതയ്ക്കും..
കുഞ്ഞി കുറിഞ്ഞിയും മഞ്ഞ ജമന്തിയും
ഊഞ്ഞാലിലാടുന്ന പൊന്നു ഗ്രാമം...
ഇതെന്റെ ഗ്രാമം.. (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts