അയ്യപ്പ തിന്തകതോം
ശബരീശ ഗീതം
Ayyappa thinthakathom (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:29:48.
 

അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)
അയ്യനാം അയ്യപ്പന്റെ പന്നമ്പലനട പൂകുവാന്‍
അയ്യപ്പന്‍ ശരണം താന്‍ ശബരീശന്‍ ശരണം താന്‍
അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)
ഇരുമുടികെട്ടും കെട്ടി വഴിയെല്ലാം ചുറ്റിച്ചുറ്റി
എരുമേലീല്‍ വന്നിറിങ്ങി പെരുമാളിന്‍ പേട്ട തുള്ളി
വാവരെ കൂട്ടിനായും ഗുരുസ്വാമിയോടു കൂടി
അഴുതയില്‍ സ്നാനം ചെയ്തു മല കേറി പാട്ടും പാടി
അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)

അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)
പമ്പയില്‍ കെട്ടിറക്കി പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി‌
ശ്രീരാമപാദം കണ്ട ശരംകുത്തിയാലില്‍ എത്തി
പതിനെട്ടു് പടി കേറി പതിനെട്ടു് തേങ്ങ മുട്ടി
പതിനെട്ടു് പുരാണത്തിന്‍ പൊരുളിനെ ദര്‍ശിച്ചീടാന്‍
അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)

അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (2)
ശബരീയേം തൊഴുതു താന്‍ ശബരീശസന്നിധിയില്‍
ശരണമായി നിന്നു ഞങ്ങള്‍ പരമഭക്തിയില്‍ മുങ്ങി
ഇരുമുടികെട്ടര്‍പ്പിച്ചു പരമമാം നടയിങ്കല്‍
ഇനിമേല്‍ നീ കാത്തിടേണം ശരണം നീ ഭഗവാനേ
അയ്യപ്പതിന്തകതോം സ്വാമിതിന്തകതോം (10)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts