പാടി വരുന്നു
ശബരീശ ഗീതം
Paadi varunnu (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:27:58.
 
പാടി വരുന്നു പാടി വരുന്നു അയ്യപ്പസ്വാമി - ഞങ്ങള്‍
പാലഭിഷേകം നെയ്യഭിഷേകം ചാര്‍ത്തുവതിന്നായി
(പാടി വരുന്നു )

ഇരുമുടിയേന്തി പെരുവഴി താണ്ടി
പെരുമാളെ കാണ്മാന്‍
(ഇരുമുടി )
പമ്പയില്‍ മുങ്ങി പങ്കം പോക്കി
പാവസന്നിധി പൂകാന്‍
(പാടി വരുന്നു )

ദുരിതം നീക്കാന്‍ കാല്‍നടയായി
കരിമല കേറി ഞങ്ങള്‍ - സ്വാമി
കരിമല കേറി ഞങ്ങള്‍
കരിവരര്‍ വഴികള്‍ കാട്ടും വഴിയേ
കലിയുഗവരദനെ കാണാന്‍
(പാടി വരുന്നു )

വാവരുതന്നുടെ പതിനെട്ടടവുകള്‍
എല്ലാം കണ്ടൊരു സ്വാമിന്‍
(വാവരു )
പതിനെട്ടാം പടി കയറുന്നു
പതിനെട്ടു പുരാണം പോലെ
(പാടി വരുന്നു )

പാപികള്‍ ഞങ്ങളെ മോചിതരാക്കൂ
ശരണം പൊന്നയ്യപ്പാ
(പാപികള്‍ )
ലൗകികജീവിതസരണിയില്‍ നിന്നും
കരകേറ്റേണം അയ്യപ്പാ
(പാടി വരുന്നു )
പാടിവരുന്നു ഞങ്ങള്‍ പാടിവരുന്നു (3)
ഞങ്ങള്‍ പാടിവരുന്നു (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts