ശബരിനാഥാ
ശബരീശ ഗീതം
Shabarinaatha (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:28:31.
 
ശബരിനാഥാ ശബരിനാഥാ
ശരണം ശരണം അയ്യനേ
(ശബരിനാഥാ )
ശരണം ശരണം വിളി മുഴക്കി
ശബരിമാമല കേറി ഞാന്‍
ശബരിസന്നിധി പൂകി ഞാന്‍
ശബരിനാഥനെ കണ്ടു ഞാന്‍
(ശബരിനാഥാ )

മണിവിളക്കുകള്‍ മുന്നിലായി
കനകപീഠം പിന്നിലായി
അയ്യപ്പാ അയ്യപ്പാ
(മണിവിളക്കുകള്‍ )
തിരുവാഭരണം ചാര്‍ത്തിയ താവക
മോഹന വിഗ്രഹം കണ്ടു ഞാന്‍
(ശബരിനാഥാ ) (2)

വരുമേവര്‍ക്കുമനുഗ്രഹം
തരും വിധത്തിലിരിപ്പൂ നീ
അയ്യപ്പാ അയ്യപ്പാ
(വരുമേ )
വരപ്രസാദം വാങ്ങുവാന്‍
തിരക്കിടുന്നു ഭക്തരും
(ശബരിനാഥാ ) (2)

നിന്റെ രൂപം കണികണ്ടു്
മതിമറന്നു നില്‍പ്പൂ ഞാന്‍
അയ്യപ്പാ അയ്യപ്പാ
(നിന്റെ )
കണ്ണിനെന്നും ഉത്സവം
കരളിനെന്നും നിന്‍ രൂപം
(ശബരിനാഥാ )

മകരജ്യോതിയില്‍ നിന്നു ഞാനെന്‍
മനസ്സില്‍ നിന്റെ നാളമായി
അയ്യപ്പാ അയ്യപ്പാ
(മകര )
നിന്‍ നിനവിന്‍ നിറപറയായി
പുലരുവാനെന്‍ മോഹം (2)
(ശരണം ശരണം വിളി ) + (ശബരിനാഥാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts