വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | കെ ജി മേനോന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 18 2012 05:27:27.
സ്വാമിയേ.... അമ്പലപ്രാവുകള്‍ ഞങ്ങള്‍ വരുന്നു ചുറ്റമ്പലത്തില്‍ നിന്റെ സന്നിധിയില്‍ അമ്പലമുറ്റത്തില്‍ തത്തിക്കളിക്കും ഞങ്ങള്‍ക്കവലംബം നീ ശരണമയ്യപ്പാ ശരണമയ്യാ നീ ശരണമയ്യാ (അമ്പലപ്രാവുകള്‍ ) കോവിലില്‍ നിന്നുള്ളോരരവണപ്പായസം പൂജിച്ച നൈവേദ്യം ഭുജിച്ചിടുവാന് (കോവിലില്‍ ) പൂര്‍വ്വകര്‍മ്മങ്ങള്‍ തന് പുണ്യമൂട്ടീടുവാന് താരകബ്രഹ്മമേ ഞങ്ങള്‍ വരുന്നു (അമ്പലപ്രാവുകള്‍ ) അഖിലാണ്ഡകോടി ചരാചരം കൈകൂപ്പും ശബരീശനെ കണ്ടു മുക്തി നേടാന്‍ (അഖിലാണ്ഡകോടി ) മണികണ്ഠനാമമന്ത്രങ്ങള് ഉരുവിട്ടു തിരുസന്നിധാരത്തില് ഞങ്ങള്‍ വരുന്നു (അമ്പലപ്രാവുകള്‍ ) കൂടുകള്‍ വിട്ടു നിന് കൂട്ടിലേക്കൊന്നിച്ചു കൂടുവാനായിതാ ഞങ്ങള്‍ വരുന്നു (കൂടുകള്‍ ) ശബരിമലസന്നിധിയില് ചോലമലര്ക്കാവുകള് ഞങ്ങള്‍ തന് കൂടാക്കി മാറ്റു ദേവാ (അമ്പലപ്രാവുകള്‍ ) | |