ഗുരുപവന
പഞ്ചാമൃതം 2
Gurupavana (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2020 06:51:59.
ഗുരുപവനപുരേ ഉണരുന്ന പ്രകൃതിതന്‍
ചൊടിയില്‍ നിന്നുയരുന്നു ഭൂപാളം
കുളികഴിഞ്ഞെത്തും പുലര്‍കന്യ കൊളുത്തുന്നു
തിരുസന്നിധിയില്‍ മലര്‍നാളം

നിര്‍മ്മാല്യ ദര്‍ശന സുകൃതം നുകരാന്‍
മതിമറന്നൊഴുകുന്നു ജനസഞ്ചയം
നിരുപമസുന്ദരമാമൊരു ചിരിയാലെ
കനിഞ്ഞരുളീടുന്നു നീ അഭയം

തിരുവാകചാര്‍ത്തു കഴിഞ്ഞൊരുങ്ങുമ്പോള്‍
നറുനവനീതം നീ നുകരുമ്പോള്‍
ഒരു കള്ളനോട്ടമുണ്ടൊരു കള്ളചിരിയുമുണ്ടത്‌-
കാണാന്‍ കണ്ണാ നീ കനിയേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts