അടിമലർ
പഞ്ചാമൃതം 2
Adimalar (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2020 09:52:34.
അടിമലരിണ കൈ തൊഴുന്നേന്‍ കണ്ണാ
അടിമുടി ഞാനിതാ കൈതൊഴുന്നേന്‍
നിറകതിരൊളിയായി ഗുരുവായൂരമരുന്ന
നീയെന്നില്‍ ഉണരേണം
ഞാനാ സുകൃതത്തിലെല്ലാം മറക്കേണം

ഹരിനാമകീര്‍ത്തനം തിരതല്ലും നേരം
തിരുവാകചാര്‍ത്തിനായി ഒരുങ്ങുമ്പോള്‍
തിരുമുന്‍പില്‍ വെയ്ക്കാന്‍ തിരുമുടിയില്‍ ചാര്‍ത്താന്‍
വെറുമൊരു പീലികതിര്‍ മാത്രം എന്‍ കയ്യില്‍
ഒരുപീലി കതിര്‍ മാത്രം ഇതുമാത്രം

ഉഷപൂജയായി എന്‍റെ കാര്‍മുഖില്‍ വര്‍ണ്ണന്
നറുവെണ്ണ നല്‍കാന്‍ കഴിഞ്ഞെങ്കില്‍
ശ്രീവത്സം ചൂടുന്ന തിരുമാറില്‍ ചാര്‍ത്താന്‍
വനമാലയൊരുക്കാന്‍ കഴിഞ്ഞെങ്കില്‍
എന്റെ മനസിലെ മോഹം തളിര്‍ത്തെങ്കില്‍  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts