എന്നും നിന്‍ നാമങ്ങള്‍
കൃഷ്ണഗാഥ (നവനീതം)
Ennum Nin Naamangal (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2018 09:07:45.
 എന്നും നിൻ നാമങ്ങൾ ചൊല്ലാൻ
നാവിനു സൗഭാഗ്യം നൽകൂ കണ്ണാ
എന്നും നിൻ നാമങ്ങൾ ചൊല്ലാൻ
നാവിനു സൗഭാഗ്യം നൽകൂ
എന്നും നിൻ പൂജകൾ ചെയ്യാൻ
കൈകൾക്കു ത്രാണി നൽകൂ കണ്ണാ
എന്നും നിൻ പൂജകൾ ചെയ്യാൻ
കൈകൾക്കു ത്രാണി നൽകൂ കണ്ണാ
( എന്നും നിന്‍ )

നിന്‍റെ മായാ ലീലകൾ അല്ലേ
ഞാനുമെൻ ജീവിതവും (2)
നിന്റെ പുല്ലാങ്കുഴലല്ലേ കണ്ണാ
എന്റെയീ പ്രാണനാളം
എത്രയെത്ര സ്വരബുദ്ബുദങ്ങള്‍
ഇതിലെയിഴഞ്ഞു വെറുതെ
എത്രയെത്രയോ ഗദ്ഗദങ്ങള്‍
ഇതിലെ നുഴഞ്ഞു പഴുതേ
അത്രെയും നിന്‍ കീര്‍ത്തനങ്ങള്‍
മാത്രമായിരുന്നെങ്കില്‍
എത്രമേല്‍ മുക്തി ഞാന്‍
നേടുമായിരുന്നെനെ
( എന്നും നിന്‍ )
മുന്നിൽ കാണും ജീവികൾ എല്ലാം
കണ്ണിൽ നിന്നും മറയും (2)
എന്നിൽ എന്നെ തിരയുന്ന
ഞാനും കണ്ണനും മാത്രമാകും
നിന്‍റെ നൂറുകദനങ്ങള്‍ ചൊല്ലി
ആശനംകഴിക്കുമിവനെ
സ്വന്തമെന്നു കരുതുന്നുവെങ്കില്‍
അടിയന്‍ കൃതാര്‍ത്ഥനല്ലോ
ചിത്‌സ്വരൂപ പൊല്‍പദങ്ങള്‍
ശിരസിലെറ്റിടാം ദാസന്‍
പാഹിമാം പാഹിമാം
പാപമോചന കണ്ണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts