വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ദീപാങ്കുരന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:37.
ദർശനം തേടി കേഴുന്നു സ്ത്രീലോകം തിരുനാമം പാടി കരയുന്നു സ്ത്രീജന്മം ശരണമന്ത്രമോടെ നോൽമ്പെടുത്തു നില്പൂ പൊൻ പദം തേടും പാവന സ്ത്രീ ജന്മം പന്തളത്തോമനേ അമ്മമാർക്കോമനേ (2) നിൻ മുഖം കാണാതുരുകുന്നു സ്ത്രീലോകം (ദർശനം തേടി..) അമ്മ തന്നൊരിരുമുടിയും മുദ്രയും കൈക്കൊള്ളണേ അമ്മ നൽകിയ ഹരിചന്ദനം നെറ്റിയിൽ ചാർത്തേണമേ (2) അമ്മ തന്നയച്ചൊരീ ആൾരൂപം കൈയ്യേൽക്കണേ അയ്യപ്പാ അളവില്ലാ വാത്സല്യം പകരം നീ നൽകേണമേ (ദർശനം തേടി..) ഏട്ടത്തി നൽകിയൊരീ നിന്മുദ്ര കൈക്കൊള്ളണേ ഭക്തി തൻ നീലാംബരവും ഭസ്മവും കൈയ്യേൽക്കണേ (2) അനിയത്തിയൊരുക്കിയൊരീ തുളസീമാല ചൂടേണമേ അയ്യപ്പാ കദനത്തിൻ കർപ്പൂര ജ്വാലകൾ നീ കൈയ്യേൽക്കണേ (ദർശനം തേടി..) | |