ഉഷസ്സെ നിന്‍ സ്തുതി
ശ്രീ ഗണനാഥം
Ushasse Nin Sthuthi (Sree Gananaatham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗം മധുവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2013 05:02:31.

ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം
ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം
പുലരിയിലൊരുക്കും നേദ്യത്തിന്‍ മുന്‍പേ
പുലരിയിലൊരുക്കും നേദ്യത്തിന്‍ മുന്‍പേ
തുടങ്ങും നിന്‍ ഹോമം ബ്രാഹ്മണ്യം
വിഘ്ന നിവാരണ സ്വരിത മൂലമന്ത്രം
ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം

ഗണാഷ്ടകപ്പൊരുളെ സദ്‌ ബ്രഹ്മചാരിന്‍
നിന്നെ വണങ്ങാത്ത തുടക്കമുണ്ടോ
ഗണാഷ്ടകപ്പൊരുളെ സദ്‌ ബ്രഹ്മചാരിന്‍
നിന്നെ വണങ്ങാത്ത തുടക്കമുണ്ടോ
ചതുര്‍ഥിയിലുണരും പാര്‍വണചന്ദ്രന്‍
പാല്‍നിലാവൊളി ചേര്‍ക്കും നിന്‍ പാദം
നിന്റെ കാല്‍ത്തളമുത്തുകള്‍ നല്താരകം

ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം

അരുണന്റെ കിരണങ്ങള്‍ കൂപ്പും നിന്‍പാദ
പങ്കജ തളിര്‍ദള യുഗളങ്ങളില്‍
അരുണന്റെ കിരണങ്ങള്‍ കൂപ്പും നിന്‍പാദ
പങ്കജ തളിര്‍ദള യുഗളങ്ങളില്‍
പകലന്തിയോളം തുടര്‍ന്നു തെളിക്കുന്നു
കാലചൈതന്യമാം സൂര്യരഥം
നിന്‍റെ കണ്‍മിഴിക്കോണിന്‍ സ്വര്‍ണരഥം

ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം
ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം
പുലരിയിലൊരുക്കും നേദ്യത്തിന്‍ മുന്‍പേ
പുലരിയിലൊരുക്കും നേദ്യത്തിന്‍ മുന്‍പേ
തുടങ്ങും നിന്‍ ഹോമം ബ്രാഹ്മണ്യം
വിഘ്ന നിവാരണ സ്വരിത മൂലമന്ത്രം
ഉഷസ്സേ നിന്‍ സ്തുതിഗീതത്തിലുണരുന്നു
ഗണപതി ഭഗവാന്റെ വരമന്ത്രം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts