പാർവ്വതീസുതനെ
ശ്രീ ഗണനാഥം
Paarvathi Suthane (Sree Gananaatham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 05:42:51.

ജയ ജയ ശങ്കരനന്ദനനേ
ഭുവനുടെ മംഗളസോദരനേ
ജയ ജയ വാരണ മുഖവരനെ
ജയ ജയ വിഘ്നവിനായകനേ
വിനായകനേ വിനായകനേ

പാര്‍വ്വതീസുതനേ പൂര്‍ണേന്ദു സുന്ദരനേ
ദേവകള്‍ക്കതിമുഖ്യനായ മഹേശനന്ദനനേ
പാര്‍വ്വതീസുതനേ പൂര്‍ണേന്ദു സുന്ദരനേ
ദേവകള്‍ക്കതിമുഖ്യനായ മഹേശനന്ദനനേ
പാരിന്‍ വിഘ്നമാകെയോഴിച്ചിടും
ഗണനായകേശ്വരനേ ശിവശക്തി സംഭവനേ
പാര്‍വ്വതീസുതനേ.......
പാര്‍വ്വതീസുതനേ......

ആദിഷണ്മുഖസോദരന്‍ ഇന്ദ്രവന്ദിതദേവതന്‍
പുണ്യനാം ശിവനന്ദനന്‍ ദാനധര്‍മ്മദയാപരന്‍
ആദിഷണ്മുഖസോദരന്‍ ഇന്ദ്രവന്ദിതദേവതന്‍
പുണ്യനാം ശിവനന്ദനന്‍ ദാനധര്‍മ്മദയാപരന്‍
എന്റെ മാനസത്തിന്‍ മംഗളന്‍
ഓംകാരപ്പോരുളെ വിജ്ഞാനവിളക്കേ
സകലവിദ്യാദി പൂജിതനേ

പാര്‍വ്വതീസുതനേ പൂര്‍ണേന്ദു സുന്ദരനേ
ദേവകള്‍ക്കതിമുഖ്യനായ മഹേശനന്ദനനേ
പാര്‍വ്വതീസുതനേ.......
പാര്‍വ്വതീസുതനേ....

നാരദമാമുനിവന്ദിതന്‍ വിശ്വവശ്യ വിനായകന്‍
സര്‍വ്വകാര്യ സുപൂജിതന്‍ ചിന്മയന്‍ ഗണേശ്വരന്‍
എന്റെ പൂര്‍ണ്ണ വിഘ്നമൊഴിപ്പവന്‍
ഓംകാരപ്പോരുളെ വിജ്ഞാനവിളക്കേ
സകലവിദ്യാദി പൂജിതനേ

പാര്‍വ്വതീസുതനേ പൂര്‍ണേന്ദു സുന്ദരനേ
ദേവകള്‍ക്കതിമുഖ്യനായ മഹേശനന്ദനനേ
പാരിന്‍ വിഘ്നമാകെയോഴിച്ചിടും
ഗണനായകേശ്വരനേ ശിവശക്തി സംഭവനേ
പാര്‍വ്വതീസുതനേ.......
പാര്‍വ്വതീസുതനേ......

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts