ശിവ ശിവ ശിവനേ
ഭക്തി ദീപിക
Siva Siva Sivane (Bhakthi Deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍കല്യാണി മേനോന്‍
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2024 14:04:44.
ശിവ ശിവ ശിവനേ... ഗംഗാധരനേ...
പാർവ്വതീ രമണാ കൈലാസപതേ...
ചന്ദ്രക്കലാധരാ മുക്കണ്ണനേ
സാക്ഷാൽ സംഹാര രുദ്രനെ
കൈതൊഴുന്നേ...

ദുഷ്ടരേ ശിക്ഷിച്ചും ശിഷ്ടരേ പാലിച്ചും
വിശ്വം ചലിപ്പിക്കും ചൈതന്യമേ
നിൻ ശിരസ്സൊഴുക്കുന്ന കാരുണ്യ ഗംഗയിൽ
നീരാട്ടീടൂ കാശി വിശ്വനാഥാ...

ചിദംബര നാഥനായി തിരുവഞ്ചിയപ്പനായി
തൃശ്ശിവപേരൂർ വടക്കുംനാഥനായി
തിരുവൈക്കത്തും പെരിയാർ തീരത്തും
ഓം ശിവ താണ്ഡവം ശ്രുതി മധുരം മധുരം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts