പൊന്നമ്പലവാസനെ
ഭക്തി ദീപിക
Ponnambalavaasane (Bhakthi Deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍കല്യാണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2024 14:59:42.
പൊന്നമ്പല വാസനെ മുന്നിൽ കണ്ടൂ...
പൊൻകതിർ ദീപമായി പുലരി വന്നൂ...
മലരണിക്കാടുകൾ താലമേന്തീ
അയ്യപ്പപ്പൂജയ്ക്കൊരുങ്ങി നിൽപ്പൂ...
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

ശ്രീകോവിൽ എന്നുള്ളിൽ പണിതു
ഞാനെന്റയ്യനെ പൂജിച്ചു കുടിയിരുത്തി...
മണികണ്ഠമന്ത്രങ്ങൾ ഉരുവിട്ടു ഞാൻ
മണ്ഡലപ്പൂജാ വ്രതം തുടങ്ങീ...
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

അഴുതയിൽ പമ്പയിൽ സ്നാനം ചെയ്തൂ...
ഇരുമുടികെട്ടു ഞാനിറക്കി വെച്ചൂ...
മണ്ഡലപൂജയ്ക്ക് മല ചവിട്ടീ
മകരവിളക്കിനും മലചവിട്ടീ
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...

പതിനെട്ടാം പടിമേലെ തേങ്ങയടിച്ചൂ
ഭഗവാനെ ദർശിച്ചു ശബരിയിൽ ഞാൻ
മമ ഭാരമെല്ലാം ഇറക്കി വെച്ചൂ...
തിരുനട തന്നിലെൻ പ്രാർത്ഥനയായി...
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts