സുന്ദരീ സുഹാസിനീ
പ്രിയേ പ്രണയിനീ
Sundaree Suhasinee (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


സുന്ദരീ സുഹാസിനീ മൈഥിലീ മനോഹരീ
സുന്ദരീ സുഹാസിനീ മൈഥിലീ മനോഹരീ
സന്ധ്യയോ പ്രഭാതമോ നിന്‍ പൂങ്കവിളില്‍
അരുണിമ പകരും വര്‍ണ്ണഭംഗികള്‍
വസന്തഭംഗികള്‍
(സുന്ദരീ )

നിന്‍ മിഴിയില്‍ നിന്‍ മനസ്സില്‍
നിതാന്ത മോഹന കാവ്യമുണര്‍ത്തും
തരംഗമാലകള്‍ (നിന്‍ മിഴിയില്‍ )
അനംഗമുദ്രകളോ അനുരാഗ മന്ത്രങ്ങളോ
(സുന്ദരീ )

നിന്‍ ചൊടിയില്‍ പുഞ്ചിരിയില്‍
പരാഗസുന്ദര കാന്തിയുണര്‍ത്തും
പ്രസന്നമോഹങ്ങള്‍ (നിന്‍ ചൊടിയില്‍ )
വികാരപുഷ്പങ്ങളോ വിലോല സ്വപ്നങ്ങളോ
(സുന്ദരീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts