പ്രസാദചന്ദ്രിക
പ്രിയേ പ്രണയിനീ
Prasadachandrika (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


പ്രസാദചന്ദ്രിക ഇലക്കുറി ചാര്‍ത്തും
വൈശാഖ പഞ്ചമിയില്‍ (പ്രസാദ )
കൈകള്‍ നിറയെ പൂജാമലരുമായ്
കൈകള്‍ നിറയെ പൂജാമലരുമായ്
കൈവണങ്ങുന്നു ധരണി
പ്രിയ ധരണി ജയ ജനനി
(പ്രസാദ )

സഹ്യാദ്രിസാനുവിന്‍ കന്മദമണിയും
മാലേയമാരുതനില്‍ (സഹ്യാദ്രി )
പ്രണവാഞ്ജലിയുടെ മന്ദ്രതരംഗിണി
പ്രണവാഞ്ജലിയുടെ മന്ദ്രതരംഗിണി
ഒഴുകുകയല്ലോ വീണ്ടും
പുണ്യമരുളുകയല്ലോ വീണ്ടും
(പ്രസാദ )

സൌന്ദര്യദേവി തന്‍ ദേവാങ്കണത്തിലെ
സായൂജ്യവല്ലകിയില്‍ (സൌന്ദര്യ )
ഒരു നിമിഷത്തിന്റെ സാനന്ദലഹരിയില്‍
ഒരു നിമിഷത്തിന്റെ സാനന്ദലഹരിയില്‍
ഒരു താനസ്വരമായ് മാറും
മോഹമധുരാഗ പല്ലവിയാകും
(പ്രസാദ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts